 
ചാത്തന്നൂർ: കർഷകരുടെ അദ്ധ്വാനത്തിനും അഭിമാനത്തിനും സംരക്ഷണം നല്കുന്ന നയമാണ് കേന്ദ്ര സർക്കാർ നടപ്പാക്കി വരുന്നത്. ഇതിന്റെ ഫലമായാണ് ഇന്ത്യ ഭക്ഷ്യ മിച്ച രാജ്യമായതെന്നും പലരാജ്യങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ കയറ്റി അയയ്ക്കാൻ പ്രാപ്തമായതെന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു.
ചാത്തന്നൂരിൽ കേന്ദ്ര സർക്കാർ പദ്ധതിയായ ദേശിംഗനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയെ ശക്തിപ്പെടുത്താനും കർഷകരുടെ വരുമാനം വർദ്ധിക്കാനും ഉദകുന്ന പദ്ധതികളുംസ്വാശ്രയ ഭാരത നിർമ്മിതിയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശിംഗനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എസ്.വി. അനിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഷെയർ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. സി. ഐ. എസ്. എസ്. എ സെക്രട്ടറി ഡോ.സി.സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ആർ.ജയകുമാർ, സുഭാഷ് പുളിക്കൽ, എസ്. പ്രശാന്ത്, ലീലാമ്മ ചാക്കോ,
യു. ഡി.എഫ് ജില്ലാകൺവീനർ രാജേന്ദ്രപ്രസാദ്, പ്രമോദ് മാധവൻ, കൃഷി ഓഫീസർ മനോജ് ലൂക്കോസ്, ടി.ആർ.രാഗേഷ് തുടങ്ങിയവർ സംസാരിച്ചു.