cat
ആൾ കേരള കാറ്ററിംഗ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യുന്നു.

കൊല്ലം: ​ലോകമെമ്പാടുമുള്ള സഞ്ചാരികളെ കേരളത്തിലേക്ക്​ ആകർഷിക്കാൻ ഫുഡ്​ ടൂറിസം ​പ്രചരിപ്പിക്കണമെന്ന്​ മന്ത്രി പി.​എ.മുഹമ്മദ്​ റിയാസ്​. ഓൾ കേരള കാറ്ററേഴ്​സ്​ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്​ സംഘടിപ്പിച്ച സെമിനാർ ഉദ്​ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിന്റെ ഭാഗമായി കേരളത്തിലെ പ്രധാന നഗരങ്ങളിൽ ഫുഡ്​ സ്​ട്രീറ്റ്​ പദ്ധതി നടപ്പാക്കാൻ ടൂറിസം വകുപ്പ്​ ആലോചനയിലാണ്​. വൈവിദ്ധ്യമാർന്ന ആശയങ്ങളുമായി കാറ്ററിംഗ്​ മേഖല മുന്നോട്ടുവന്നാൽ ഒപ്പം നിൽക്കാൻ ടൂറിസം വകുപ്പ്​ മുന്നിട്ടിറങ്ങുമെന്നും​ അദ്ദേഹം പറഞ്ഞു.

ഷെഫ്​ സുരേഷ്​ പിള്ള, രാജധാനി ഇൻസ്റ്റിറ്റ്യൂട്ട്​ ഒഫ്​ ഹോട്ടൽ മാനേജ്​മെന്റ്​ പ്രിൻസിപ്പൽ ഡോ.മഹേഷ്​ കൃഷ്ണ, കേരള ഹോട്ടൽ ആൻഡ്​ റസ്റ്ററന്റ്​ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്​ ജയപാൽ, ഐ.ബി.എഫ്​ സെക്രട്ടറി കെ.ആർ.ബാലൻ, ഫുഡ്​സേഫ്​റ്റി കൺസൾട്ടന്റ്​ അബ്​ദുൽ ജലീൽ, രക്ഷാധികാരി ബാദുഷ കടലുണ്ടി, സംസ്ഥാന ജനറൽ സെക്രട്ടറി വി.സുനുകുമാർ, സംസ്ഥാന ട്രഷറർ ടി.കെ.രാധാകൃഷ്ണൻ, വൈസ്​ പ്രസിഡന്റ്​ തോമസ്​ മാത്യു എന്നിവർ സംസാരിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്​ പ്രിൻസ്​ ജോർജ്​ അദ്ധ്യക്ഷത വഹിച്ചു.