qau-

കൊല്ലം: സെപ്തംബർ 21ന് ആരംഭിച്ച ക്യു.എ.സിയുടെ ഓണാഘോഷം കുടുംബ സംഗമത്തോടെ സമാപിച്ചു. കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം സിനിമ നടനും കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ ഉദ്‌ഘാടനം ചെയ്തു.

പഠനത്തിൽ മികവ് തെളിയിച്ച ക്യു.എ.സി അംഗങ്ങളുടെ മക്കൾക്ക് എം.മുകേഷ് എം.എൽ.എ അവാർഡുകൾ വിതരണം ചെയ്തു. കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ് ഓണസന്ദേശം നൽകി. ക്യു.എ.സി പ്രസിഡന്റ് അനിൽ കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി ജി.രാജ്‌മോഹൻ സ്വാഗതം പറഞ്ഞു. കെ.സോമയാജി, എസ്.ഡി.മേനോൻ, സഞ്ജീവ് സോമരാജൻ, ടി.എം.ഹുസൈൻ ഖാൻ, കെ.രാധാകൃഷ്ണൻ, കെ.എം.പ്രദീപ്, എ.കെ.അൽത്താഫ്, പി.വി.ശശിധരൻ, ഡി.രാജീവ് എന്നിവർ സംസാരിച്ചു.