manoj

കുന്നത്തൂർ: പെയിന്റിംഗ് ജോലിക്കിടെ യുവാവ് കെട്ടിടത്തിൽ നിന്ന്

വീണു മരിച്ചു. ചാത്തന്നൂർ വിളപ്പുറം ലക്ഷ്മി വിഹാറിൽ പരേതനായ മണിയൻ പിള്ളയുടെയും പത്മകുമാരിയുടെയും മകൻ മനോജ് (41) ആണ് മരിച്ചത്. ശാസ്താംകോട്ട പട്ടകടവ് പള്ളി പെയിന്റ് ചെയ്യുന്നതിനിടെയാണ് താഴെവീണത്.

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: ലക്ഷ്മി. മക്കൾ :അശ്വിൻ, അർജുൻ.