
കൊല്ലം: കാവ്യകൗമുദി കൊല്ലം പബ്ളിക് ലൈബ്രറി സാവിത്രി ഹാളിൽ സാഹിത്യസമ്മേളനം നടത്തി. അഡ്വ.ഫേബ.എൽ.സുദർശൻ ഉദ്ഘാടനം ചെയ്തു. മഹാകവി കുമാരനാശാന്റെ ലീല ഖണ്ഡകാവ്യം കവിതയായി ജനറൽ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായർ അവതരിപ്പിച്ചു. മാമ്പള്ളി ജി.ആർ.രഘുനാഥൻ അദ്ധ്യക്ഷനായി.
വി.മഹേന്ദ്രൻനായർ, കുരീപ്പുഴ രാജേന്ദ്രൻ, ജി.കെ.പനക്കുളങ്ങര, അഡ്വ. വി. വിജയ മോഹൻ, കാട്ടാക്കട രാമചന്ദ്രൻ, മയ്യനാട് അജയകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ആർ.തുളസീധരൻ ആനച്ചൽ, പുഷ്പരാജൻ, ലിജുദാസ് കൊട്ടാരക്കര, വാസന്തി രവീന്ദ്രൻ, രാധാമണി, എ.എസ്.അശ്വിനി, ബാബു.എൻ.കുരീപ്പുഴ, എം.ഷൗക്കത്തലി തുടങ്ങിയവർ കവിതാലാപനം നടത്തി.