 
ചവറ :തേവലക്കര പഞ്ചായത്തിൽ പൊലീസ് സേനയിലുള്ളവരുടെ കൂട്ടായ്മ തെക്കൻ ഗുരുവായൂർ ക്ഷേത്ര ഓഡിറ്റോറിയത്തിൽ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു.
അജയകുമാർ അദ്ധ്യക്ഷനായി. രക്ഷാധികാരി കളത്തിൽ ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയയുടെ പൊലീസ് മെഡൽ നേടിയ പൊലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഷാഫി, സബ് ഇൻസ്പെക്ടർ രതീഷ് കുമാർ , മുഹമ്മദ് റാഫി , സിവിൽ പൊലീസ് ഓഫീസർ രിപു എന്നിവരെ കരുനാഗപ്പളളി എ.സി.പി പ്രദീപ് കുമാർ അനുമോദിച്ചു. അനീസ് നന്ദി പറഞ്ഞു.