mahila
ജനാധിപത്യ മഹിളാ അസോസിയേഷൻ ചവറ ഏരിയാ സമ്മേളനത്തിൻ്റെ പൊതു സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി രാധാമണി ഉദ്ഘാടനം ചെയ്യുന്നു

ചവറ: ജനാധിപത്യ മഹിളാ അസോസിയേഷൻ ചവറ ഏരിയാ സമ്മേളനം സമാപിച്ചു. ചേനങ്കര മുക്കിൽ നിന്ന് പ്രകടനം ആരംഭിച്ച് പടപ്പനാലിൽ സമാപിച്ചു. തുടർന്ന് എം.സി.ജോസഫൈൻ നഗറിൽ നടന്ന പൊതു സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി.രാധാമണി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.ലീലാമ്മ അദ്ധ്യക്ഷയായി. സെക്രട്ടറി ബീനാ ദയൻ സ്വാഗതം പറഞ്ഞു. സി.പി.എം ഏരിയാ സെക്രട്ടറി ആർ.രവീന്ദ്രൻ, രാജമ്മ ഭാസ്ക്കരൻ, ആർ.രാമചന്ദ്രൻ പിള്ള, വി.മധു, ഷീനാ പ്രസാദ്, വി.അനിൽ, ശ്രീകല, സജി അനിൽ, ബിന്ദ്യ അജയൻ, സുമയ്യ അഷ്റഫ് എന്നിവർ സംസാരിച്ചു. ജയശ്രീ നന്ദി പറഞ്ഞു.