photo
തൃക്കണ്ണമംഗൽ- സദാനന്തപുരം റോഡിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കുന്നു. മന്ത്രി കെ.എൻ.ബാലഗോപാൽ സമീപം

കൊട്ടാരക്കര: തൃക്കണ്ണമം​ഗൽ പ്ലാപ്പള്ളി- സദാനന്ദപുരം റോഡിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർമാൻ എ.ഷാജു, വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹർഷകുമാർ, അനിത ഗോപകുമാർ, ഉണ്ണിക്കൃഷ്ണൻ മേനോൻ, എസ്.ആർ.രമേശ്, പി.കെ.ജോൺസൺ, ലീന ഉമ്മൻ എന്നിവർ സംസാരിച്ചു. ആറ് കോടി രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമ്മാണം. അഞ്ച് കിലോമീറ്റർ നീളത്തിൽ അഞ്ചര മീറ്റർ വീതിയിൽ ബി.എം.ആന്റ് ബി.സി നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്.