കൊല്ലം: കൊല്ലം മെഡിട്രീനാ ഹോസ്പിറ്റൽ ജില്ലയിലെ വിവിധ മേഖലകളിൽ ജനപ്രതിനിധികളുമായി ചേർന്ന് നാളെ മുതൽ ഹൃദയരോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹൃദയദിനമായ നാളെ കൊല്ലം റെഡ്ക്രോസ് സൊസൈറ്റി ഹാൾ, അഞ്ചൽ പി.ഗോപാലൻ ലൈബ്രറി, കൊട്ടാരക്കര സീറാനഗർ എന്നിവിടങ്ങളിലാണ് ക്യാമ്പ് നടത്തുക. തുടർന്ന് പത്തനാപുരം, കരുനാഗപ്പള്ളി, കുന്നത്തൂർ, ചവറ, കുണ്ടറ, ഇരവിപുരം, ചാത്തന്നൂർ ഭാഗങ്ങളിൽ ക്യാമ്പുകൾ നടത്തും. ഇ.സി.ജി, ടി.എം.ടി, എക്കോ കാർഡിയോഗ്രാം എന്നീ ടെസ്റ്റുകൾ സൗജന്യമായി നടത്തും. രോഗ നിർണയത്തിന് ശേഷം ആവശ്യമായി വരുന്ന രോഗികൾക്ക് 3500 രൂപ നിരക്കിൽ ആൻജിയോഗ്രാമും സ്റ്റെന്റ് ഒഴിവാക്കിയുള്ള ബില്ലിൽ 50 ശതമാനം ഡിസ്കൗണ്ടോടെ ആഞ്ജിയോഗ്രാമും ചെയ്തുകൊടുക്കും. ഫോൺ: 9446580836