gandhi-
പത്രപ്രവർത്തകനും എം.എൽ.എയും പി.എസ്.സി മെമ്പറുമായിരുന്ന തെങ്ങമം ബാലകൃഷ്ണന്റെ സ്മരണയ്ക്കായി പത്തനാപുരം ഗാന്ധിഭവൻ ഏർപ്പെടുത്തിയ തെങ്ങമം ഫൗണ്ടേഷൻ മാദ്ധ്യമ അവാർഡ് സമർപ്പണം എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: പത്രപ്രവർത്തകനും എം.എൽ.എയും പി.എസ്.സി മെമ്പറുമായിരുന്ന തെങ്ങമം ബാലകൃഷ്ണന്റെ സ്മരണയ്ക്കായി പത്തനാപുരം ഗാന്ധിഭവൻ ഏർപ്പെടുത്തിയ തെങ്ങമം ഫൗണ്ടേഷൻ മാദ്ധ്യമ അവാർഡ് സമർപ്പണം നടന്നു. സി.പി.എം നേതാവും മുൻ പോളിറ്റ് ബ്യൂറോ അംഗവുമായ എസ്. രാമചന്ദ്രൻ പിള്ള കെ.ആർ. അജയന് അവാർഡ് നൽകി .11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു അവാർഡ്. വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ അദ്ധ്യക്ഷയായ ചടങ്ങിൽ കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുമായ ഡോ.പുനലൂർ സോമരാജൻ, നൗഷാദ് യൂനുസ്, എൻ. ജഗദീശൻ, എം. മീരാപിള്ള, ബി. അജയകുമാർ, പി.എസ്.അമൽരാജ് എന്നിവർ പ്രസംഗിച്ചു.