കൊല്ലം: തോപ്പിൽക്കടവ് ആർട്ട് ഒഫ് ലിവിംഗ് ആശ്രമത്തിലെ നവരാത്രി ആഘോഷം 29 മുതൽ ഒക്ടോബർ 5 വരെ വിവിധ ചടങ്ങുകളോടെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 29ന് രാത്രി 7ന് അജിത് പല്ലവിയുടെ സംഗീതാർച്ചന, 30ന് കരുനാഗപ്പള്ളി പൂജാ സ്‌കൂൾ ഒഫ് ഡാൻസിന്റെ നൃത്ത്യതി. ഒക്ടോബർ 1 മുതൽ ബാംഗ്ലൂർ ആശ്രമത്തിൽ നിന്നെത്തുന്ന പണ്ഡിത ശ്രേഷ്ഠന്മാരുടെ കാർമ്മികത്വത്തിൽ വിശ്വപാതജി സ്വാമിയുടെ സാന്നിദ്ധ്യത്തിൽ രാവിലെ മഹാഗണപതിഹോമം, നവഗ്രഹ ഹോമം വൈകിട്ട് മഹാസുദർശന ഹോമം, വാസ്തുശാന്തി ഹോമം എന്നിവയുണ്ടാകും. 2ന് രാവിലെ 7.30ന് രുദ്റാഭിഷേകം, ശ്രീരുദ്റ ഹോമം വൈകിട്ട് 4ന് ചണ്ഡീദേവി കലശ സ്ഥാപനം, ചണ്ഡി പാരായണം. 3ന് രാവിലെ 7ന് മഹാചണ്ഡികായാഗം, കന്യകാ പൂജ, സുവാഷിണി പൂജ, ഗോപൂജ, ഗുരുപൂജ എന്നിവ നടക്കും ഉച്ചക്ക് 12ന് പൂർണ്ണാഹുതി, വൈകിട്ട് 6ന് പൂജവയ്പ്, സരസ്വതി പൂജ. 4ന് വൈകിട്ട് രാത്രി 7ന് എഴുകോൺ ശ്രീ ശ്രീ അക്കാഡമിലെ വിദ്യാർത്ഥികളുടെ കലാപരിപാടികൾ. 5ന് രാവിലെ 8ന് വിദ്യാരംഭം, 10ന് അരങ്ങേറ്റവേള. വിവരങ്ങൾക്ക് ഫോൺ: 9020605283, 7736153248.