reshan-
റേഷൻ വ്യാപാരികളുടെ കമ്മിഷനും ഉത്സവ ബത്തയും വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മന്ത്രി ജി.ആർ അനിലിന് നിവേദനം നൽകുന്നു

 നിവേദനത്തെ തുടർന്ന് മന്ത്രിയുടെ അടിയന്തര ഇടപെടൽ

കൊല്ലം: റേഷൻ വ്യാപാരികൾക്ക് ഓഗസ്റ്റ് മാസത്തെ കമ്മീഷനും ഉൽസവ ബത്തയും അടിയന്തരമായി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മന്ത്രി ജി.ആർ.അനിലിന് നിവേദനം നൽകി.

സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. പ്രിയൻകുമാർ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും കെ.ആർ. ഇ.എഫ് കൊല്ലം ജില്ലാ പ്രസിഡന്റുമായ അഡ്വ.ആർ.സജിലാൽ, കെ.ആർ.ഇ.എഫ് സംസ്ഥാന സെക്രട്ടറി കോവളം വിജയകുമാർ എന്നിവർ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് മന്ത്രി അടിയന്തര ഇടപെടൽ നടത്തി തടസംനീക്കി ജീവനക്കാരുടെ കമ്മീഷനും ഉത്സവബത്തയും ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചു.