 
പോരുവഴി : ഇടയ്ക്കാട് തെക്ക് കൈരളി വായനശാലയുടെയും കുടുംബശ്രീ 7-ാം വാർഡ് എ.ഡി.എസി ന്റെയും നേതൃത്വത്തിൽ മികവുത്സവം 2022 അനുമോദനവും ആദരവും നടന്നു.സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം അഡ്വ. സബിതാ ബീഗം ഉദ്ഘാടനം ചെയ്തു. കൈരളി വായനശാല പ്രസിഡന്റ് വി.ബേബികുമാർ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്. ശശികുമാർ , വൈസ് പ്രസിഡന്റ് ബി. ബിനീഷ്, ഗ്രാമ പഞ്ചാമത്ത് ഏഴാം വാർഡ് മെമ്പർ ശ്രീതാ സുനിൽ ,ആറാം വാർഡ് മെമ്പർ ആർ. സ്മിത, സി.ഡി.എസ് ചെയർപേഴ്സൺ എൻ. പുഷ്പലത, ലൈബ്രറി കൗൺസിൽ പഞ്ചായത്തു നേതൃസമിതി കൺവീനർ എം.സുൽഫിഖാൻ റാവുത്തർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ എം. മനു, എൻ. തങ്കപ്പൻ എന്നിവർ സംസാരിച്ചു. തുടർന്ന് വൈ.എഫ്.കെ ഗേൾസ് കലാപരിപാടികൾ അവതരിപ്പിച്ചു. വായനശാലാ സെക്രട്ടറി കെ.സാംബശിവൻ സ്വാഗതവും കുടുംബശ്രീ എ.ഡി.എസ് ഏഴാം വാർഡ് സെക്രട്ടറി ബി. ഗീത നന്ദിയും പറഞ്ഞു.