ചവറ: ഫ്രാൻസിൽ നടക്കുന്ന അടുത്ത ഒളിമ്പിക്സിൽ പ്രദർശന ഇനമായും അതിനടുത്ത ഒളിമ്പിക്സിൽ മത്സര ഇനമായും മാറുന്ന കിക്ക് ബോക്സിംഗിന്റെ രാജ്യാന്തര മത്സരത്തിൽ പങ്കെടുക്കാൻ ഇന്ന് ഇറ്റലിയിലേക്ക് പറക്കുകയാണ് എട്ടാം ക്ളാസുകാരനായ വി.എസ്.അഭിഷേകും പ്ളസ് ടു വിദ്യാർത്ഥിയായ അതുൽ രാജും.
ചവറ കൊറ്റംകുളങ്ങര ജി.വി.എച്ച്.എസ് .എസ് സ്കൂളിലെ വിദ്യാർഥിയും ചവറ, കുളങ്ങര ഭാഗം, മംഗലശേരി വീട്ടിൽ വിനുവിന്റെയും എസ്.എൻ.ഡി.പി യോഗം ചവറ യൂണിയൻ ഓഫീസ് സ്റ്റാഫായ സുജയുടെയും മകനാണ് വി.എസ്.അഭിഷേക്. കൊറ്റംകുളങ്ങര സ്കൂളിലെ തന്നെ പ്ളസ് ടു വിദ്യാർത്ഥിയും ചവറ പുതുക്കാട് പെരുമ്പുഴ വടക്കതിൽ കവിരാജന്റെയും ശ്രീജയുടെയും മകനാണ് അതുൽ. ചവറയിലെ ഫൊനിക്സ് ഫിറ്റ്റിംഗ് ക്ലബ്ബിലെ രാഹുൽ ആണ് രണ്ടു പേർക്കും പരിശീലനം നൽകിയത്.