ചവറ : എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ തേവലക്കര പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഗവ.ആശുപത്രിയിൽ ഡോക്ടറെ നിയമിക്കുക, ഭരണ സമിതിയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, തൊഴിലുറപ്പ് തൊഴിൽ ദിനം പുന:സ്ഥാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. തേവലക്കര ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന്
പഞ്ചായത്ത് പടിയ്ക്കൽ നടന്ന ധർണ സമരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.മനോഹരൻ ഉദ്ഘാടനം ചെയ്തു. ടി.എ. തങ്ങൾ അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ കമ്മിറ്റി അംഗം വി.മധു സ്വാഗതം പറഞ്ഞു. എൽ.ഡി.എഫ് നേതാക്കളായ ആർ.രാമചന്ദ്രൻ പിള്ള , കെ.മോഹനകുട്ടൻ, വി.അനിൽ,
കെ.ബി.സജി, മഠത്തിൽ രാജു , പി.ശിവൻ, തേവലക്കര സുരേഷ് എന്നിവർ സംസാരിച്ചു.