apply

കൊല്ലം: ടി.കെ.എം എൻജിനീയറിംഗ് കോളേജിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഡസ്ട്രിയൽ സേഫ്റ്റി ആൻഡ് എൻജിനീയറിംഗ് എന്നീ പി.ജി. കോഴ്സുകളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ നിയമനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, ഇൻസ്ട്രുമെൻറേഷൻ ആൻഡ് കൺട്രോൾ എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. ഇൻഡസ്ട്രിയൽ സേഫ്റ്റി ആൻഡ് എൻജിനീയറിംഗ്: നിശ്ചിത വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം.

അപേക്ഷിക്കാനുള്ള ലിങ്ക് www.tkmce.ac.in എന്ന കോളേജ് വെബ്സൈറ്റിൽ 29 വരെ ലഭ്യമാണ്. ഓൺലൈനായി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ.