pore
പോരേടം വി എച്ച് എസ് എസ്സിലെ എൻ എസ് എസ്സിന്റെ രജതജൂബിലി ആഘോഷം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ മാനേജർ പോരേടം ബദർ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെ. വി. ബിന്ദു, അൻസാർ ഹുസൈൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷൈജു എസ്. മാധവൻ തുടങ്ങിയവർ സമീപം.

ഓടനാവട്ടം: പോരേടം വിവേകാനന്ദ വി.എച്ച്. എസ്.എസിൽ എൻ.എസ്.എസ് ആരംഭിച്ചതിന്റെ രജത ജൂബിലി വർഷം ആഘോഷിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെ.വി.ബിന്ദു അദ്ധ്യക്ഷയായി. സ്കൂൾ മാനേജർ പോരേടം ബദർ വിദ്യാർത്ഥികൾക്കുള്ള സഹായങ്ങൾ വിതരണം ചെയ്തു. എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.ആനന്ദ്, പ്രോഗ്രാം ഓഫീസർ ഷൈജു എസ്.മാധവൻ, പി.ടി.എ പ്രസിഡന്റ്‌ അൻസാർ ഹുസൈൻ, പ്രിൻസിപ്പൽ ബിജു അർജുൻ, എച്ച്.എം.ഡി.രമാദേവി, സ്റ്റാഫ്‌ സെക്രട്ടറി അനിൽകുമാർ, എസ്.ബി.ഗിരിജകുമാരി,എൻ.സി.സി - സ്കൗട്ട് അധികൃതർ എന്നിവർ സംസാരിച്ചു.