phot
പുനലൂർ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാമിൻെറ ചേംബറിൽ ചേർന്ന സംയുക്ത യോഗം

പുനലൂർ: നവീകരണ ജോലികൾ ഇഴഞ്ഞ് നീങ്ങുന്ന പുനലൂർ -മൂവാറ്റുപുഴ റോഡിലെ പുനലൂർ ടി.ബി ജംഗ്ഷൻ മുതൽ മുക്കടവ് പാലം വരെയുള്ള ഭാഗത്ത് അടുത്ത മാസം 10നകം ബി.എം നിലവാരത്തിൽ റീ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കും. നഗരസഭ ഹാളിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ജന പ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനമായി.

പ്രദേശവാസികൾ ദുരിതത്തിൽ

സംസ്ഥാന പാതയുടെ നവീകരണ ജോലികൾ അനന്തമായി നീണ്ട് പോകുന്നത് കാരണം കഴിഞ്ഞ ഒന്നര വർഷമായി പ്രദേശവാസികൾ ദുരിതത്തിലാണ്.കാൽ നട യാത്ര പോലും ദുസഹമായി മാറിയ പാതയോരത്ത് പുനർ നിർമ്മിച്ച പാർശ്വഭിത്തി ഇടിഞ്ഞുവീഴുകയും പഴയ റോഡും കലങ്കുകളും നിരത്തുകയും ചെയ്തതോടെ ഇതുവഴിയുള്ള ഗതാഗതം പല തവണ നിലച്ചിരുന്നു. ഇത് കണക്കിലെടുത്താണ് ജനസാന്ദ്രതയേറിയ ടി.ബി.ജംഗ്ഷൻ മുതൽ മുക്കടവ് പാലം വരെയുള്ള ഭാഗത്തെ റോഡ് റീ ടാറിംഗ് നടത്താൻ തീരുമാനിച്ചത്.റോഡിലെ പൊടിപടലങ്ങൾ ഒഴിവാക്കാൻ ദിവസവും നാല് നേരം പാതയിൽ വെള്ളം നനക്കാനും യോഗത്തിൽ ധാരണയായി.

ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം

നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി.ദിനേശൻ, പി.എ.അനസ്,വസന്ത രഞ്ചൻ, കൗൺസിലർമാരായ നിർമ്മല സത്യൻ,പ്രീയ പിള്ള, അഖില സുധാകരൻ, ജി.രജ്ഞിത്ത്, വാട്ടർ അതോറിട്ടി അസി.എക്സിക്യൂട്ടീവ് എൻജിനീയർ രേഖ ആലീസ്, ഗിരീഷ്കുമാർ, ജെ.സൂസൻ, അലക്സ് അഗസ്റ്റ്യൻ, അനൂപ തുടങ്ങിയ വിവിധ വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥരും സംയുക്ത യോഗത്തിൽ പങ്കെടുത്തു.