 
കരുനാഗപ്പള്ളി: നിയോജക മണ്ഡലത്തിൽ ഒക്ടോബർ 20ന് മുമ്പ് തെരുവ് നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കുന്ന എ.ബി .സി പദ്ധതി ആരംഭിക്കുന്നതിന് സി.ആർ. മഹേഷ് എം. എൽ .എ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയിലും ഓച്ചിറ, ക്ലാപ്പന, തൊടിയൂർ,തഴവ കുലശേഖരപുരം, ആലപ്പാട് എന്നീ ഗ്രാമപഞ്ചായത്തുകളിലും താത്കാലിക ഓപ്പറേഷൻ സൗകര്യങ്ങൾ ഏർപ്പെടുത്തി എ.ബി.സി പദ്ധതി ആരംഭിക്കാനാണ് തീരുമാനം. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ സ്ഥിരം എ.ബി.സി സെന്റർ ആരംഭിക്കുന്നതിനും തീരുമാനിച്ചു. സി .ആർ .മഹേഷ് എം .എൽ. എ അദ്ധ്യക്ഷനായ യോഗത്തിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തിരവീന്ദ്രൻ., ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബി.ശ്രീദേവി, മിനിമോൾ നിസാം, സദാശിവൻ, ബിന്ദുരാമചന്ദ്രൻ, ഉല്ലാസ്, കരുനാഗപ്പള്ളി നഗരസഭ മുൻ ചെയർപേഴ്സൺ എം.ശോഭന എന്നിവർ പങ്കെടുത്തു.