 
അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2022-23 വർഷത്തെ അതിദാരിദ്രരായ കുടുംബങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിനുള്ള ശില്പശാല സംഘടിപ്പിച്ചു. ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചിന്നുവിനോദ് അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി.അജിത്, ഷൈൻ ബാബു, ഡോൺ വി. രജ്, മഞ്ജുലേഖ, പി.എസ്.സുമൻ,വി.രാജി ,അജിമോൾ, അനുരാജ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ രാജു വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.