 
കരുനാഗപ്പള്ളി: കേരള ബാങ്കിന്റെ ജപ്തി നടപടിയിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ വീട് കേരളസ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ ഭാരവാഹികൾ സന്ദർശിച്ചു. കുടുംബത്തിന്റെ അവകാശങ്ങളെ നിഷേധിക്കുകയും അഭിരാമിയുടെ ആത്മഹത്യയ്ക്ക് വഴിയൊരുങ്ങുന്ന രീതിയിൽ വിവേക ശൂന്യമായി പ്രവർത്തിക്കുകയും ചെയ്ത ബാങ്കിനെതിരെ നഷ്ടപരിഹാരാർത്ഥമുള്ള നടപടികൾ ഉപഭോക്തൃ കൗൺസിൽ സ്വീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു. കൗൺസിലിന്റെ സംസ്ഥാന ലീഗൽസെൽ മേധാവി അഡ്വ. തെങ്ങമം ശശി, സംസ്ഥാന ട്രഷറർ എ. ജമാലുദ്ദീൻ കുഞ്ഞ് സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കെ.സോമരാജൻ നായർ കെ.വി.രാമാനുജൻ തമ്പി എന്നിവരാണ് സന്ദർശിച്ചത്.