 
കൊല്ലം : നാവായ്ക്കുളം, വെട്ടിയറ, പുന്നമൂട്ടിൽ ആലുംമൂട്ടിൽ ശ്രീമതിയുടെ ഭർത്താവ് 22 വർഷം മുമ്പാണ് മരിച്ചത്. കൂലിജോലി ചെയ്താണ് മൂന്നു ആൺമക്കളേയും അവർ വളർത്തിയത്. വിവാഹിതരായതോടെ മൂവരും അമ്മയെ ഉപേക്ഷിച്ചു. രോഗിയായ ശ്രീമതിക്ക് വെട്ടിയറ വുഡ്ലാൻഡ് ഷിബിലി അഭയം നൽകി. തുടർന്ന്, നാവായ്ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബിരവീന്ദ്രന്റെയും വൈസ് പ്രസിഡൻറ് സാബുവിന്റെയും ആവശ്യപ്രകാരം ശ്രീമതിയുടെ സംരക്ഷണം ഗാന്ധിഭവൻ സ്നേഹാശ്രമം ഏറ്റെടുത്തു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ജെ.ജിഹാദ്, നാവായ്ക്കുളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റീനാ ഫൈസൽ, അരുൺകുമാർ എന്നിവരാണ് അവരെ സ്നേഹാശ്രമത്തിലെത്തിച്ചത്. സ്നേഹാശ്രമത്തിലെ അമ്മമാർ ശ്രീമതിയെ പൊന്നാട ചാർത്തി സ്വീകരിച്ചു.
സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ്, സെക്രട്ടറി പത്മാലയം ആർ.രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, വർക്കിംഗ് ചെയർമാൻ പി.എം.രാധാകൃഷ്ണൻ, മാനേജർ ബി.സുനിൽകുമാർ, ട്രഷറർ കെ.എം.രാജേന്ദ്രകുമാർ, ആർ.ഡി.ലാൽ, ആലപ്പാട്ട് ശശിധരൻ, എം.കബീർ എന്നിവർ പങ്കെടുത്തു.