govt-hs-chavara
തേവലക്കര അയ്യൻകോയിക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം 2022 കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

ചവറ : തേവലക്കര അയ്യൻകോയിക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം 2022 സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരെ അനുമോദിച്ചു. പ്രതിഭാസംഗമം കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനിയ്ക്ക് സാമ്പത്തിക സഹായം നൽകാനായി സ്കൂൾ പി.ടി.എ ആവിഷ്കരിച്ച സഹപാഠിക്കൊരു സ്നേഹഹസ്തം പദ്ധതിയിലൂടെ സമാഹരിച്ച 5 ലക്ഷം രൂപ സഹായസമിതി കൺവീനർ അഡ്വ.സുരേഷ്കുമാറിന് കമ്മിഷണർ കൈമാറി. ചടങ്ങിൽ ലഹരിക്കെതിരെ സ്കൂൾ ആവിഷ്കരിക്കുന്ന 'ലഹരി തിന്മകളുടെ താക്കോൽ' എന്ന കാമ്പയിന്റെ ഉദ്ഘാടനവും കമ്മിഷണർ നിർവഹിച്ചു .പി.ടി.എ പ്രസിഡന്റ് ഷിഹാബ് കാട്ടുകുളം അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി അവാർഡുകൾ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരിയും പ്ലസ്ടു അവാർഡുകൾ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം എസ്.സോമനും വിതരണം ചെയ്തു. 80ന് മുകളിൽ പ്രായമേറിയ സ്കൂളിലെ പൂർവ അദ്ധ്യാപകരെ ആദരിച്ചു. സ്കൂളിന് കെ.എം.എം.എൽ സംഭാവന നൽകുന്ന ഫർണിച്ചറുകൾ മാനേജിംഗ് ഡയറക്ടർ ചന്ദ്രബോസ് കൈമാറി.