kunnathoor
തെരുവ് നായ് ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) മൈനാഗപ്പള്ളി മണ്ഡലം കമ്മറ്റി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: തെരുവുനായ് ശല്യത്തിന് പരിഹാരം കാണാൻ ത്രിതല പഞ്ചായത്തുകൾ മുന്നിട്ടിറങ്ങണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശാന്തലയം സുരേഷ് അദ്ധ്യക്ഷനായി. ദളിത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ, കേരളാ കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറിമാരായ ജോസ് മത്തായി,അബ്ദുൽ സലാം,അൽഹാന, നിയോജക മണ്ഡലം പ്രസിഡന്റ് ഷാനവാസ്‌ കുറ്റിയിൽ, സജിത്ത് കോട്ടവിള, കോട്ടൂർ നൗഷാദ്, അശ്വനികുമാർ ,ഇ.എം കുഞ്ഞുമോൻ, ഇടവനശേരി ശ്രീകുമാർ, എ.ജി അനിത, സനൽ കിടങ്ങിൽ, ടൈറ്റസ് ശുരനാട്, വറുവിൽ ഷാജി, ജയന്തി ശ്രീകുമാർ, സജീന ബീഗം, ബിന്ദു ജയൻ തുടങ്ങിയവർ സംസാരിച്ചു. മൈനാഗപ്പള്ളി പുത്തൻ ചന്തയിൽ നിന്ന് ആരംഭിച്ച മാർച്ചിന് തോപ്പിൽ നിസാർ, കെ.അരവിന്ദാക്ഷൻ പിള്ള, ബാബു മൈനാഗപ്പള്ളി,മാധവൻ പിള്ള ,സാമൂവൽകുട്ടി,രാധാകൃഷ്ണ കുറുപ്പ്, ടി.കമലൻ തുടങ്ങിയവർ നേതൃത്വം നൽകി.