mukhaala-
എൻ.ചെല്ലപ്പൻപിള്ള ഹൈസ്കൂളിലെ പച്ചക്കറി കൃഷി വിളവെടുപ്പ് കൊട്ടിയം അസി. സബ് ഇൻസ്പെക്ടർ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

മുഖത്തല: സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മുഖത്തല എൻ.ചെല്ലപ്പൻപിള്ള ഹൈസ്കൂളിലെ എസ്. പി.സി യൂണിറ്റിലെ കുട്ടികളുടെ പച്ചക്കറി കൃഷി വിളവെടുപ്പ് നടന്നു. കൊട്ടിയം പൊലീസ് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ അനിൽകുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക വി.പ്രതിഭകുമാരി അദ്ധ്യക്ഷത വഹിച്ചു. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി പൊലീസ് ഓഫീസർ വിൽസൺ, പി.ടി.എ പ്രസിഡന്റ് ഓമനക്കുട്ടൻ, എസ്.പി.സി കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ സുരാജ് എസ്.പിള്ള, ആര്യ ജെ. ശ്രീകുമാർ, അദ്ധ്യാപകരായ വിദ്യ, പാർവ്വതി എന്നിവർ പങ്കെടുത്തു.