
കുണ്ടറ: കൊല്ലം ചിറ്റുമല എം.ജി.എം ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ, സെന്റ് മേരീസ് ഓൾഡ് ഏജ് ഹോം, സെന്റ് പോൾസ് സ്പെഷ്യൽ സ്കൂൾ, ദയാ ഹോം, എം.ജി.എം മെന്റൽ ഹെൽത്ത് (കരുണാ സ്പർശം) കെയർ എന്നിവയുടെ രക്ഷാധികാരിയുമായിരുന്ന കുണ്ടറ കരിപ്പുറം കടമാൻ തടം എ ആൻഡ് വി കോട്ടേജിൽ തോമസ് പണിക്കർ ജോർജ് കുട്ടി (72) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 4.30 ന് കുണ്ടറ കരിപ്പുറം കടമാൻതടം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: അരുൺ ജോർജ്ജ്, വരുൺ ജോർജ്ജ്, ആശ ജിബിൻ. മരുമക്കൾ: റീന അരുൺ, മായ വരുൺ, ജിബിൻ ബെനഡിക്ട്.