 
തഴവ: കടത്തൂർ ഐഡിയൽ എൽ.പി സ്കൂളിൽ ഐന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം എ.കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അരുണാലയം രമേഷ് നിർവഹിച്ചു. പ്രഥമ അദ്ധ്യാപകൻ പ്രവീൺ സി.കുമാർ സ്കൂളിന് വേണ്ടി പത്രം ഏറ്റുവാങ്ങി. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജുപാഞ്ചജന്യം, സീനിയർ അസിസ്റ്റന്റ് പ്രീതാകുമാരി, അദ്ധ്യാപകരായ ഗിരിജ, പാർവ്വതി ,സരിത എന്നിവർ വിദ്യാർത്ഥികൾക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു. എ.കെ ഫിനാൻസ്, എ.ആർ ബിൽഡേഴ്സ്, പ്രൈം അരീന ആർട്ടിഫിഷൽ ടർഫ് എന്നീ സ്ഥാപനങ്ങളുടെ ഉടമയായ രമേഷാണ് സ്കൂളിന് ആവശ്യമായ കേരളകൗമുദി പത്രം സ്‌പോൺസർ ചെയ്തത്.