 
പത്തനാപുരം :പട്ടാഴി ദേവീ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ സംഭാവന കൂപ്പൺ വിതരണോദ്ഘാടനം ക്ഷേത്രം മേൽശാന്തി ആർ.എസ്.ബാബു നമ്പൂതിരി നിർവഹിച്ചു. ചടങ്ങിൽ ദേവീ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബൈജു പുളിവിള , സെക്രട്ടറി സി.അനിൽ ബാബു , സബ് ഗ്രൂപ്പ് ഓഫീസർ ഡി.അജിത്കുമാർ, മിഥുൻ മോഹൻ , കമ്മിറ്റി അംഗങ്ങളായ പി.വി.മനോജ് , സി.ഗോപാലകൃഷ്ണൻ നായർ, ഗോപിനാഥപിള്ള, എസ്.സജിത്ത്, ഗോപാലകൃഷ്ണനാചാരി, ബിജു തുടങ്ങിയവർ പങ്കെടുത്തു.