 
തൊടിയൂർ: സ്വന്തം കഴിവും ഇച്ഛാശക്തിയും കൊണ്ട് ചെറുപ്രായത്തിൽത്തന്നെ നാടിന് അഭിമാനമായിരുന്ന അകാലത്തിൽ വിടപറഞ്ഞ കുരുന്നു പ്രതിഭ അസ്ഹർ ഇബ്നു നജീമിന്റെ ഓർമ്മയ്ക്കായി സ്വന്തം ഗ്രാമത്തിൽ വായനശാല വരുന്നു. ഇബ്നുവിന്റെ മാതാപിതാക്കളായ തൊടിയൂർ പുലിയൂർവഞ്ചി തെക്ക് പൂവണ്ണാൽ വീട്ടിൽ നജീമും സജിദയും സ്വന്തം സ്ഥലത്ത് നിർമ്മിച്ചു നൽകിയ മന്ദിരത്തിൽ നാട്ടുകാർ ചേർന്ന് രൂപവത്കരിച്ച ഇബ്നു സോഷ്യൽ വെൽഫെയർ ഫോറമാണ് ലൈബ്രറി ഒരുക്കുന്നത്.
ഗ്രന്ഥശാല ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബർ 2ന് രാവിലെ 10ന് രാജൻ പി.
തൊടിയൂർ നയിക്കുന്ന ക്വിസ് മത്സരം നടക്കും.ഉച്ചയ്ക്ക് 2ന് ആരംഭിക്കുന്ന കാവ്യാഞ്ജലി സന്തോഷ് ചവറ സൗത്ത് ഉദ്ഘാടനം ചെയ്യും. സന്തോഷ് പ്ലാശ്ശേരിൽ, അശോക് കുമാർ ഇല്ലിക്കുളം, സലാം പനച്ചമൂട്, ജയകൃഷ്ണൻരാഘവൻ, വി.ചന്ദ്രപ്പൻ, ഗിന്നസ് വിനോദ് ,പി.ദേവി എന്നിവർ പങ്കെടുക്കും.
3ന് ചേരുന്ന സാംസ്കാരിക സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ മന്ദിരത്തിന്റെ ഉദ്ഘാടനം എം.മുകേഷ് എം.എൽ.എയും
ഇബ്നുനു ഗ്രന്ഥശാലാ വനിതാസമാജം ഉദ്ഘാടനം സൂസൻകോടിയും
നിർവഹിക്കും. ഗ്രന്ഥശാല പ്രസിഡന്റ് സി.ജി.പ്രദീപ് കുമാർ അദ്ധ്യക്ഷനാകും. സെക്രട്ടറി സി. ജയചന്ദ്രൻ സ്വാഗതം പറയും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പുസ്തക വിതരണം നിർവഹിക്കും. യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് നേടിയ രാജൻ പി.തൊടിയൂരിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രനും സി.എ പരീക്ഷയിൽ അരവിന്ദ് സി.പ്രദീപിനെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗവും ഇബ്നുവിന്റെ അദ്ധ്യാപകനായിരുന്ന റെജി എസ്. തഴവയെ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജീവും കവി സന്തോഷ് തെക്കുംഭാഗത്തെ ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.സുധീർ കാരിക്കലും ആദരിക്കും. എസ്.മോഹനൻ, എൻ.പ്രസന്ന, എൽ.ഗംഗകുമാർ, ജബ്ബാർ വെട്ടത്തയ്യത്ത് എന്നിവർ സംസാരിക്കും. സഫീർ നന്ദി പറയും.