 
കൊല്ലം : ശ്രീനാരായണാ വനിതാകോളേജിൽ ലീഗൽ സർവീസ് അതോറിട്ടിയുടെയും നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഒരു മാസം നീണ്ടുനിൽക്കുന്ന നിയമബോധവത്ക്കരണത്തിന് തുടക്കമായി. കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി സെക്രട്ടറി എസ്. ദയ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വേണു ജെ.പിള്ള ബോധവത്ക്കരണ ക്ലാസ് നയിച്ചു. പ്രോഗ്രാം ഓഫീസർ ഡി.ദേവിപ്രിയ സ്വാഗതവും വോളന്റിയർ സെക്രട്ടറി ഗെയ്റ്റി ഗ്രേറ്റൽ നന്ദിയും പറഞ്ഞു.