rotary-
കൊല്ലം ട്രാക്കിന്റെ നേതൃത്വത്തിൽ കൊട്ടിയം ഹോളിക്രോസ് ആശുപത്രിയും റോട്ടറി ക്ലബ് ഒഫ് കൊയ്ലോണും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ലോകഹൃദയ ദിനത്തോടനുബന്ധിച്ച് കൊല്ലം ട്രാക്കിന്റെ നേതൃത്വത്തിൽ കൊട്ടിയം ഹോളിക്രോസ് ആശുപത്രിയും റോട്ടറി ക്ലബ് ഒഫ് കൊയ്ലോണും സംയുക്തമായി സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ജോയിന്റ് ആർ.ടി.ഒയും ട്രാക്ക് പ്രസിഡന്റുമായ ആർ. ശരത്ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഐ.എം.എ ഹാളിൽ നടന്ന ചടങ്ങ്

മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡോ.ജോസി ചാക്കോ,

ഡോ.ജിം ജേക്കബ് എന്നിവർ ക്ലാസ് നയിച്ചു. ക്യാമ്പിന് മുന്നോടിയായി സോൾ ഒഫ് കൊല്ലം, ബൈക്കേഴ്സ് ക്ലബ്ബ്, ബൈക്ക്സ് കൊല്ലം എന്നീ ക്ലബ്ബുകളെ പങ്കെടുപ്പിച്ച് സുമ്പ ഡാൻസും ഹെൽത്തി വാക്ക് റൈഡ് ആൻഡ് റണ്ണും നടന്നു. ഇതിന്റെ ഫ്ലാഗ് ഒഫ് കൊല്ലം ആർ.ടി.ഒ. ഡി. മഹേഷ് നിർവഹിച്ചു. ബൈസിക്കിൾ മേയർ സുഭാഷ് നേതൃത്വം നൽകി. ട്രാക്ക് സെക്രട്ടറി ഡോ.ആതുരദാസ്,റോട്ടറി ക്ലബ് ഒഫ് കൊയ്ലോൺ പ്രസിഡന്റ് എം.ഐ. നവാസ്, അഡ്വ.ടി.രഘുനാഥൻ നായർ, സന്തോഷ് തങ്കച്ചൻ,​ അഡ്വ. സന്തോഷ് തങ്ങൾ, ബിനുമോൻ, ജലീൽ എന്നിവർ സംസാരിച്ചു. നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.