കരുനാഗപ്പള്ളി: ജോൺ എഫ്.കെന്നഡി മെമ്മോറിയൽ സ്കൂളിൽ കേന്ദ്ര സർക്കാരിന്റെ പോഷൺ അഭിയാൻ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള ഇലക്കറികളുടെയും നാടൻ ഭക്ഷണ വിഭവങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു. പച്ചക്കറി പുട്ട്, പച്ചക്കറി ദോശ, മുരിങ്ങയില തോരൻ, മായൻ ചീര തോരൻ, ചീര സാമ്പാർ, ചായ മൻസ ഇല തോരൻ, വയൽ ചീരത്തോരൻ, ചീര ചേമ്പ് തോരൻ, ചീര പച്ചടി, കോക്കനട്ട് ലഡു, സുഗിയൻ, വാഴക്കൂമ്പ് കട്ലറ്റ്, വെജിറ്റബിൾ മോമോസ്, അവൽ പുട്ട്, കൊഴുക്കട്ട, ചേമ്പിൻ തണ്ട് തോരൻ, കോവ ഇല തോരൻ, ഇലയട, കപ്പയും മുളക് ചമ്മന്തിയും തുടങ്ങി വ്യത്യസ്ത തരത്തിലുള്ള ഇലക്കറികളും നാടൻ വിഭവങ്ങളും കുട്ടികൾ തയ്യാറാക്കി മേളയിൽ എത്തിച്ചു. സ്കൂൾ മാനേജർ മായാ ശ്രീകുമാർ മേള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കാട്ടൂർ ബഷീർ, ഹെഡ് മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സിറിൾ എസ്. മാത്യു, മീരാ സിറിൾ, പി.ടി.എ. എക്സിക്യൂട്ടീവ് അംഗം അഗ്രിയൻ, പരിസ്ഥിതി ക്ലബ് കോ-ഓർഡിനേറ്റർ സുധീർ ഗുരുകുലം, അദ്ധ്യാപകരായ ശ്രീജ, ബിന്ദു, ഷമീന, ജെയിസ്, ഷംന, അനിത ശ്യാംകുമാർ, അൻസർ, അമല തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.