
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ ഗുഡ് ഷെഡിൽ ചുമടിറക്കുന്നതിനിടെ ലോറിയിൽനിന്ന് വീണുപരിക്കേറ്റ തൊഴിലാളി മരിച്ചു. കൊല്ലം കാങ്കത്തുമുക്ക് മണ്ണാന്റഴികത്തുവീട്ടിൽ സത്യൻ (56) ആണ് മരിച്ചത്. ആഗസ്‌റ്റ് അഞ്ചിന് ഉച്ചയോടെയായിരുന്നു അപകടം. ലോഡിറക്കുന്നതിനിടെ ഡ്രൈവർ ലോറി അശ്രദ്ധമായി മുന്നോട്ടെടുത്തതാണ് അപകടകാരണം. നിലത്തുവീണ് തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ സത്യൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം വെള്ളി പകൽ ഒന്നിന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: സുധ. മക്കൾ: ശരണ്യ സത്യൻ, ശരത് സത്യൻ. മരുമകൻ: ശ്രീരാജ്.