 
ചവറ: കൊറ്റൻകുളങ്ങര സ്കൂളിലെ നഴ്സറി, പ്രൈമറി വിഭാഗം കുട്ടികൾക്കായി 87 എസ്.എസ്.എൽ.സി ബാച്ചായ കൂട്ട് 87ന്റെ ആഭിമുഖ്യത്തിൽ ചിൽഡ്രൻസ് പാർക്ക് സംഭാവന ചെയ്തു. സീസോ, സ്വിംഗ്, മെറിഗോറൗണ്ട്, സ്ലൈഡ് ഉൾപ്പെടെയുള്ള പാർക്കിന്റെ ഉദ്ഘാടനം ഡോ.സുജിത് വിജയൻ പിള്ള എം.എൽ. എ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.പി.സുധീഷ് കുമാർ ,പൂർവാദ്ധ്യാപകൻ സി.എ.ശരത്ചന്ദ്രൻ ,പി.ടി എ പ്രസിഡന്റ് എസ്.കൃഷ്ണകുമാർ ,പ്രിൻസിപ്പൽ മായാദേവി, ഹെഡ്മാസ്റ്റർ ബി.ബിനു എന്നിവർ സംസാരിച്ചു. കൂട്ടായ്മയുടെ പ്രസിഡന്റ് എസ്.പ്രസന്നകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി അനിൽ ഗോകുൽ സ്വാഗതവും പ്രമീത നന്ദിയും പറഞ്ഞു .