 
ചവറ : സംസ്ഥാന സമ്മേളന പതാക ജാഥയ്ക്ക് ചവറയിൽ വമ്പിച്ച വരവേൽപ്പും സ്വീകരണവും നൽകി. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾ മണ്ഡലാതിർത്തിയിൽ നിന്ന് ജാഥയെ അനുഗമിച്ചു. ചവറയിൽ നടന്ന സ്വീകരണ സമ്മേളനം മുൻ എം.എൽ.എ ആർ. ലതാദേവി ഉദ്ഘാടനം ചെയ്തു. വി.ജ്യോതിഷ് കുമാർ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി അനിൽ പുത്തേഴം സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ.രാമചന്ദ്രൻ, അഡ്വ.ജി.ലാലു ജില്ലാ കൗൺസിൽ അംഗങ്ങളായ ഐ. ഷിഹാബ്, അഡ്വ. ഷാജി എസ് പള്ളിപ്പാടൻ എന്നിവർ സംസാരിച്ചു.