nilame
കൊട്ടാരക്കര താലൂക്ക് നബിദിന റാലിയുടെയും സമ്മേളനത്തിന്റെയും വിജയത്തിനായുള്ള സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി നിർവഹിക്കുന്നു.

കടയ്ക്കൽ: ഒക്ടോബർ 9ന് നിലമേലിൽ നടക്കുന്ന കൊട്ടാരക്കര താലൂക്ക് നബിദിന റാലിയുടെയും സമ്മേളനത്തിന്റെയും വിജയത്തിനായി സ്വാഗതസംഘം ഓഫീസ് തുറന്നു .ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. നിലമേൽ അഷ്റഫ് ബദ്രി അദ്ധ്യക്ഷനായി. കടയ്ക്കൽ ജുനൈദ്, ജെ.സുബൈർ, തലവരമ്പ് സലീം, അൻവർ മൗലവി, എം.എ.സത്താർ, എം.ഷംസുദീൻ,എം.തമീമുദ്ദീൻ,അനസ് മുഹമ്മദ് ഇംദാദി, എ.എം.യൂസഫുൽ ഹാദി,എം.എ.കലാം ചടയമംഗലം, അബ്ദുൽ സത്താർ ചെങ്കൂർ,റഫീഖ് ഖാസിമി, നാസർ കുറുമ്പള്ളൂർ,അഷ്‌റഫ്‌ കൊടിവിള,റാഷിദ് പേഴുംമൂട്,ഗഫാർ റാവുത്തർ,ജഹാംഗീർ മടത്തറ, ഫൈസൽ നിലമേൽ, സയ്യിദ്ദ് ഷാ, ഫസലുദ്ദീൻ, നൗഷാദ് താമരശേരി,ജമാൽ മുഹമ്മദ്, ഷാജി പാവൂർ,എ.കെ. അബ്ദുള്ള,ഷാജി നിലമേൽ, അമാനുള്ള കാഞ്ഞിരത്തുമൂട് എന്നിവർ സംസാരിച്ചു.