പുനലൂർ: താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിക്കൽ ഓഫിസർ ഡോ.അൻവർ അബ്ദുൽ ഖാദറിനെ അന്വേഷണ വിധേയമായി സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.പി.പി.പ്രീത സസ്പെൻഡ് ചെയ്തു. മാനദണ്ഡങ്ങൾ ലംഘിച്ചു സ്വകാര്യ ചികിത്സ നടത്തിയെന്നും സർക്കാർ അനുമതി കൂടാതെ മാദ്ധ്യമപ്രവർത്തകരോട് സംവദിച്ച് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നും അച്ചടക്ക നടപടിക്കും തുടരന്വേഷണത്തിനും വിധേയമായാണ് സസ്പെൻഷനെന്നും ഉത്തരവിൽ പറയുന്നു.

താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷയുടെ കത്തിനെ തുടർന്ന് നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അത്യാവശ്യ ശസ്ത്രക്രിയകൾക്ക് ഓപ്പറേഷൻ തിയേറ്ററുകൾ അനുവദിക്കുന്നില്ലെന്ന് തന്റെ രോഗികളുടെ മുന്നിൽ വച്ച് സൂപ്രണ്ടിനെതിരെ ഡോക്ടർ മാദ്ധ്യമങ്ങളോട് ആരോപണം ഉന്നയിച്ചിരുന്നു.