പരവൂർ: പരവൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 15-മത് കൊച്ചുഗോവിന്ദൻ-കൊച്ചുകുഞ്ഞു സ്മാരക ദേവരാജ സംഗീതോത്സവം സംഘടിപ്പിച്ചു. പുരുഷ വിഭാഗത്തിൽ പരവൂർ കുറുമണ്ടൽ അദ്വൈതത്തിൽ അദ്വൈത് സുശീൽ ഒന്നാം സമ്മാനവും കാട്ടാക്കട കീഴെ പുല്ലുവിള വീട്ടിൽ നിമിഷ് രാജഗോപാൽ രണ്ടാം സ്ഥാനവും നേടി.
വനിതാ വിഭാഗത്തിൽ വെള്ളനാട് നാലുമുക്ക് വിപഞ്ചികയിൽ വർഷ.എസ്.നായർ ഒന്നാം സ്ഥാനവും വെള്ളനാട് ആശാലി മൂല മുത്തുച്ചിപ്പിയിൽ ജെ.എസ്.ഗൗരി രണ്ടാം സ്ഥാനവും നേടി. കൊച്ചുഗോവിന്ദൻ ആശാൻ സ്മാരക മൃദംഗ മത്സരത്തിൽ മുളങ്കാടകം നാരായണാലയത്തിൽ വെങ്കിടേശ് മല്ലൻ ഒന്നാം സ്ഥാനവും ഉമയനല്ലൂർ വടക്കും കര കിഴക്കേ ചേരി ഇടയില വീട്ടിൽ എസ്. അനന്യ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ചലച്ചിത്ര സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി പുരസ്കാരം സമ്മാനിച്ചു.