 
പുനലൂർ: പുനലൂർ ഗവ.താലൂക്ക് ആശുപത്രി വീണ്ടും പുരസ്കാകാര നിറവിൽ. കേന്ദ്ര സർക്കാരിന്റെ മാതൃശിശു സൗഹൃദ ആശുപത്രി സംരംഭമാണ് ജില്ലയിൽ ആദ്യമായി പുനലൂർ താലൂക്ക് ആശുപത്രിക്ക് ലഭിച്ചത്. പഠനത്തിൽ 97.96ശതമാനം മാർക്കാണ് താലൂക്ക് ആശുപത്രിക്ക് ലഭിച്ചത്. ആശുപത്രിലെ 130 ഘടകങ്ങൾ പരിശോധിച്ചശേഷമാണ് പുരസ്കാകാരം ലഭിച്ചത്. പ്രസവിച്ച അമ്മയുടെ മുലപ്പാൽ ഒരു മണിക്കൂറിനകം കുഞ്ഞിന് നൽകണം, മറ്റ് കൃത്രിമ ആഹാരങ്ങൾ ഒന്നും ആശുപത്രിയിൽ അനുവദിക്കില്ല. ഗർഭിണികൾക്ക് കൗൺസിലിംഗ്, പ്രസവത്തിന് മുമ്പ് ഗർഭിണികളെ ലേബർ മുറി പരിയപ്പെടുത്തി ഭയം മാറ്റിയെടുക്കൽ തുടങ്ങിയ നിരവധി സംവിധാനങ്ങളാണ് പ്രസവ വാർഡിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് പുരസ്കാരം ലഭിച്ചത്. ഇത് കൂടാതെ നിരവധി ദേശീയ ,സംസ്ഥാന പുരസ്കാരങ്ങൾ താലൂക്ക് ആശുപത്രി നേടിയിട്ടുണ്ട്.ജിവനക്കാരുടെ സഹകരണത്തോടെയാണ് താലൂക്ക് ആശുപത്രിയെ വീണ്ടും പുരസ്കാര നിറവിലെത്തിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ പറഞ്ഞു.