കൊല്ലം: അഷ്ടമുടി വീരഭദ്റ സ്വാമി ക്ഷേത്രത്തിലെ 28-ാം ഓണത്തിന്റെ ഭാഗമായുള്ള ഉരുൾ നേർച്ച ഉത്സവം 3ന് രാവിലെ 6ന് ആരംഭിച്ച് 5ന് രാത്രി സമാപിക്കുമെന്ന് കു​റ്റിയഴികം ദേവസ്വം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നാളെ വൈകിട്ട് 5ന് ദണ്ഡ് എഴുന്നള്ളത്ത് ഘോഷയാത്ര തൃക്കരുവ ദേവീ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. 6.45ന് വിശേഷാൽ ദീപാരാധന. 3ന് രാവിലെ 4.30ന് പള്ളിയുണർത്തൽ, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, നവകുംഭ കലശം, കലശാഭിഷേകം, മറ്റ് വിശേഷാൽ പൂജകൾ. രാവിലെ 6ന് ഉരുൾ വഴിപാട് ആരംഭം, 8ന് ഭാഗവതപാരായണം. വൈകിട്ട് 6.45ന് ദീപാരാധന. 4ന് വൈകിട്ട് 4.30ന് അവാർഡ് വിതരണവും അനുമോദന സമ്മേളനവും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.

ദേവസ്വം വർക്കിംഗ് പ്രസിഡന്റ് മങ്ങാട് സുബിൻ നാരായൺ അദ്ധ്യക്ഷനാകും. ഡോ. പള്ളിക്കൽ സുനിൽ അനുഗ്രഹപ്രഭാഷണം നടത്തും. തുടർന്ന് രാത്രി 7ന് കൊല്ലം രേവതി കലാകേന്ദ്രത്തിന്റെ നൃത്തനൃത്യങ്ങൾ, രാത്രി 11ന് മൂവീ ഡ്രാമ മഹാകാലേശ്വരൻ. 5ന് രാവിലെ 9ന് സാംസ്കാരിക സമ്മേളനം എം. മുകേഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. ദേവസ്വം വർക്കിംഗ് പ്രസിഡന്റ് ജി. ഗിരീഷ്‌കുമാർ അദ്ധ്യക്ഷനാകും. എ.സി.പി എ. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തും. 11ന് സർഗസങ്കീർത്തനം, ഉച്ചയ്ക്ക് 2ന് കവിഅരങ്ങ്, വൈകിട്ട് 4ന് കാവ്യാർച്ചന, 6.45ന് ദീപാരാധന, 7ന് ചെണ്ടമേളം എന്നിവ നടക്കുമെന്ന് ദേവസ്വം വർക്കിംഗ് പ്രസിഡന്റ് മങ്ങാട് സുബിൻ നാരായണൻ, പ്രോഗ്രാം കമ്മി​റ്റി കൺവീനർ ഡോ. കെ.വി. ഷാജി, ജോ. കൺവീനർ ഡി.എസ്. സജീവ്, എക്‌സി. അംഗങ്ങളായ എസ്. അനിൽകുമാർ എന്നിവർ അറിയിച്ചു.