cpi
സി.പി.എെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പതാക ജാഥയ്ക്ക് ഓച്ചിറയിൽ നൽകിയ സ്വീകരണം

ഓച്ചിറ: സി.പി.എെ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട പതാക ജാഥയ്ക്ക് ഓച്ചിറയിൽ സ്വീകരണം നൽകി. ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ, ജാഥാ ക്യാപ്ടൻ ടി.ടി.ജിസ്മോൻ, ഡയറക്ടർ ടി. കബീർ എന്നിവരെ സ്വീകരിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ.ആർ.ലതാദേവി, ആർ.രാമചന്ദ്രൻ, അഡ്വ.ആർ.സജിലാൽ, ജി.ലാലു, എം.എസ്.താര, വിജയമ്മ ലാലി, ഓച്ചിറ മണ്ഡലം സെക്രട്ടറി എസ്.കൃഷ്ണകുമാർ, കടത്തൂർ മൻസൂർ, എ.എെ.വൈ.എഫ് ജില്ലാ സെക്രട്ടറി വിനോദ്, ജില്ലാ പ്രസിഡന്റ് അനന്തു എസ്.പോച്ചയിൽ എന്നിവരുടെ നേതൃത്വത്തിൽ ജാഥയെ സ്വീകരിച്ചു.