കൊല്ലം: സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പ് ജവഹർ ബാലഭവനിൽ നവരാത്രി ആഘോഷവും കലാവിഷയങ്ങളുടെ വിദ്യാരംഭവും 3 മുതൽ 5 വരെ നടത്തും. 3ന് രാവിലെ 9ന് പൂജവയ്‌പ്പ്, 9.30ന് സംഗീതകച്ചേരി, വോക്കൽ മുഖത്തല സജീവ്, വയലിൻ കൊല്ലം ശ്രീരാജ്, മൃദംഗം കടമ്പനാട് ശ്രീനിവാസ്. 4ന് രാവിലെ 9.30 മുതൽ സംഗീത ആരാധന. 5ന് രാവിലെ 8 മുതൽ സത്കലാവിദ്യാരംഭം. സാഹിത്യകാരൻ നന്ദകുമാർ കടപ്പാൾ, ഡോ. കെ. ശ്രീവത്സൻ, ഡോ. വസന്തകുമാർ സാംബശിവൻ. അഡ്വ. കെ.പി. സജിനാഥ് എന്നിവർ രാവിലെ 9ന് കുട്ടികളെ എഴുത്തിനിരുത്തും. ശാസ്ത്രീയ സംഗീതം, വയലിൻ, വീണ, മൃദംഗം, ലളിതസംഗീതം, തബല, ഗിറ്റാർ, നൃത്തം, യോഗ, പെയിന്റിംഗ്, ക്രാഫ്ട്, എംബ്രോയിഡറി എന്നീ വിഷയങ്ങളിലും പ്രഗത്ഭർ വിദ്യാരംഭം കുറിപ്പിക്കും.