 
കരുനാഗപ്പള്ളി: നിയോജക മണ്ഡലത്തിലെ വിവിധ കുടിവെള്ള പദ്ധതികളുടെ അവലോകന യോഗം സി. ആർ.മഹേഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കൂടി. വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. കരുനാഗപ്പള്ളി നഗരസഭക്കായി പ്രത്യേക കുടിവെള്ള പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. നിലവിൽ കൊല്ലം ഭാഗത്തേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പ് ലൈനിൽ ടൈറ്റാനിയം ജംഗ്ഷൻ നിന്ന് കരുനാഗപ്പള്ളി ഭാഗത്തേക്ക് പുതിയ ലൈൻ സ്ഥാപിച്ച് നഗരസഭയിൽ മാത്രമായി കുടിവെള്ളം വിതരണം ചെയ്യുന്ന പ്രൊപ്പോസൽ സർക്കാർ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ കുഴക്കിണർ പ്രവർത്തനവും അവലോകനം ചെയ്തു. കരുനാഗപ്പള്ളി നഗര സഭയിൽ പുതിയതായി അനുവദിച്ച രണ്ട് കുഴൽക്കിണറുകളുടെ സൈറ്റ് പരിശോധന പൂർത്തീകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.