photo
ലോക ഹൃദയദിനത്തോടനുബന്ധിച്ച് അഞ്ചലിൽ നടന്ന ഹൃദ്രോഗ നിർണയ ക്യാമ്പ് ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് അഡ്വ.ലെനു ജമാൽ ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: അഞ്ചൽ പി.ഗോപാലൻ ലൈബ്രറിയുടെയും കൊല്ലം മെഡിട്രീന ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് അ‌ഞ്ചലിൽ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. ലെനു ജമാൽ നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി എസ്.സുജേഷ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി ബാബു, ഗിരിജാ മുരളി, മിനി സുരേഷ്, അരുൺ ചന്ദ്രശേഖർ, എസ്.ഗണേശൻ, ബിന്ദു മുരളി, ജയകുമാർ, ബിന്ദു തിലകൻ തുടങ്ങിയവർ പങ്കെടുത്തു.