അഞ്ചൽ: വിശ്വകർമ്മ സർവീസ് സൊസൈറ്റി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ അഞ്ചലിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കേരളാബാങ്ക് പതാരം ശാഖയുടെ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത അഭിരാമിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. പ്രതിഷേധ ജ്വാല നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഗായത്രി സ്വയംസഹായസംഘം ഭാരവാഹിയുമായ വിനീത ശങ്കർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ലിജു ആലുവിള അദ്ധ്യക്ഷനായി. ആർ.നടരജൻ, സി.പി.ജയചന്ദ്രൻ, എൻ.ബാലചന്ദ്രൻ ആചാരി, സുനിതാ അനിൽകുമാർ, വിഷ്ണുനാഥ്, വിജിത, ആരതി ബിനു തുടങ്ങിയവർ നേതൃത്വം നൽകി.