 
ചവറ : പൻമന പുത്തൻചന്തയിലെ ഭാരത് ജംഗ്ഷനിൽ ഇന്നലെ രാവിലെ 9.30ന് ബേക്കറി സാധനം കയറ്റി വന്ന ചെറിയ കണ്ടെയ്നർ ലോറി മറിഞ്ഞു വാഹന ഗതാഗതം തടസപ്പെട്ടു. എറണാകുളത്ത് നിന്ന് പൻമന ആറുമുറിക്കടയിലെ കടയിൽ ബേക്കറി സാധനങ്ങൾ കൊടുത്ത ശേഷം മടങ്ങവേയാണ് അപകടം. വാഹനം ഓടിച്ചിരുന്ന തിരുവനന്തപുരം വിതുര സ്വദേശി മുളക്കൂട്ട് തറ അശ്വതിഭവനിൽ അരുൺ കുമാർ (32) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചവറ അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ സ്വകാര്യ ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തുകയും ഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്തു.