ച​വ​റ: തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കോ​യി​വി​ള വ​ട​ക്ക് 17​-ാം വാർ​ഡ് ഭ​ര​ണി​ക്കാ​വ് മ​ണ്ണൂർകു​ള​ത്തി​ന് സ​മീ​പം പ്രവർത്തനമാരംഭിച്ച കള്ളുഷാപ്പിനെതിരെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. അ​യ്യൻ​കോ​യി​ക്കൽ ഗ​വ.ഹ​യർ​സെ​ക്കൻഡ​റി സ്​കൂ​ളി​ന് വി​ളി​പ്പാ​ട​ക​ലെ വി​ദ്യാർ​ത്ഥി​കൾ സ്​കൂ​ളി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യു​ടെ സ​മീ​പ​ത്താ​ണ് ക​ള്ള് ഷാ​പ്പ് ആ​രം​ഭി​ച്ച​ത്. മ​ണ്ണൂർകു​ള​ത്തി​ന്റെ സ​മീ​പ​പ്ര​ദേ​ശം ക​ഞ്ചാ​വ് മ​യ​ക്കു​മ​രു​ന്ന് ലോ​ബി​യു​ടെ ര​ഹ​സ്യ​വി​ഹാ​ര​കേ​ന്ദ്ര​മാ​ണ്. ആരാധനാലയങ്ങളും സ്​കൂ​ളും , ട്യൂ​ട്ടോറി​യ​ലു​ക​ളും പ്ര​വർ​ത്തി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ച ക​ള്ള്​ഷാപ്പ് പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത​സ​മ​ര​സ​മി​തി രൂ​പി​ക​രി​ച്ചു. ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​കൾ വ​രും ദി​വ​സ​ങ്ങ​ളിൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വാർ​ഡ് മെ​മ്പർ ഫാ​ത്തി​മ​കു​ഞ്ഞ് , അ​യ്യൻ​കോ​യി​ക്കൽ സ്​കൂൾ പി.ടി.എ പ്ര​സി​ഡന്റ് ഷി​ഹാ​ബ് കാ​ട്ടു​കു​ളം, സു​രേ​ഷ്​കു​മാർ, വൈ.സ​ലിം , ഷാ​ജ​ഹാൻ , അ​നിൽ​കു​മാർ, ഹാ​ഷിം മ​ണ​ക്കാ​ട്ട​ക്ക​ര, അ​മീർ തു​ട​ങ്ങി​യ​വർ പ്ര​തി​ഷേ​ധ​ക്കു​റി​പ്പിൽ പ​റ​ഞ്ഞു.