karikuzhi

മയ്യനാട്: മയ്യനാടിന്റെ നെല്ലറയായിരുന്നു കാരിക്കുഴി ഏലയിൽ ഒരുകൂട്ടം ചെറുപ്പക്കാരുടെ ശ്രമഫലമായി നെൽകൃഷി പുനരാരംഭിച്ചു. വിത്ത് പാകൽ മയ്യനാട് പഞ്ചായത്ത് അംഗം ആർ.എസ്. അബിൻ നിർവഹിച്ചു. മയ്യനാട് കൃഷി ഓഫീസർ അനൂപ് ചന്ദ്രൻ, യുവ കർഷകൻ അവാർഡ് ലഭിച്ച ജെ.സിനോലിൻ,​

രഞ്ജു, ബിനോയ് ബോസ്, അജിത്ത് ഹരിദാസ്, മാമച്ചൻ ലതിക തുടങ്ങിയവർ പങ്കെടുത്തു.

''ഉമ'' ഇനത്തിൽപ്പെട്ട നെൽവിത്താണ് വിതച്ചത്. മയ്യനാട് ഗ്രാമപഞ്ചായത്ത് 2022 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവൻ മുഖേനയാണ് സബ്സിഡിയായി വിത്ത് നൽകിയത്. ജലസേചനത്തിനായി താത്കാലിക തടയണ നിർമ്മിക്കാനുള്ള സാമ്പത്തിക സഹായവും പഞ്ചായത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് ആർ.എസ്. അബിൻ പറഞ്ഞു. കഴിഞ്ഞവർഷം വെള്ളംകയറി കൃഷിനശിച്ചിരുന്നു. ഈ വർഷം നൂറുമേനി കൊയ്യാമെന്ന പ്രതീക്ഷയിലാണ് യുവ കർഷകർ.