കൊല്ലം: മങ്ങാട് കിരാലുവിള പ്രകാശ് റീഡിംഗ് റൂം ആൻഡ് സ്പോർട്സ് ക്ലബിന്റെ 67 -ാമത് വാർഷികവും ഓണാഘോഷവും 4, 5 തീയതികളിൽ നടക്കും. 4ന് രാവിലെ 6ന് ദീപശിഖാപ്രയാണം, 8ന് പതാക ഉയർത്തൽ, 8.30 മുതൽ കായിക മത്സരങ്ങൾ, വൈകിട്ട് 5ന് കലാമത്സരങ്ങൾ, സിംഗിൾ, ഗ്രൂപ്പ് ഡാൻസ് മത്സരം, ട്രാക്ക് ഗാനമേള. 5ന് രാവിലെ 8ന് പൂക്കള മത്സരം, 10ന് ചിത്രരചനാ മത്സരം, 12ന് ക്വിസ് മത്സരം, വൈകിട്ട് 5ന് പൊതുസമ്മേളനം എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് പി. ആൻഡ്രൂസ് അദ്ധ്യക്ഷനാകും. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് സമ്മാനവിതരണം നിർവഹിക്കും. മങ്ങാട് വില്ലേജ് പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകും. 8ന് അഖില കേരള വടംവലി മത്സരം.