
കൊല്ലം: സാമൂഹ്യ, ശാസ്ത്രീയ അറിവുകൾ പകർന്നു നൽകി പ്രതിബദ്ധതയുള്ള പുതുതലമുറയെ വാർത്തെടുക്കാൻ സർക്കാർ ജീവനക്കാർ ശ്രദ്ധ പതിപ്പിക്കണമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) മെരിറ്റ് അവാർഡ് വിതരണവും അനുമോദന യാത്രഅയപ്പ് സമ്മേളനങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടേറിയറ്റഗം എ.ഗ്രേഷ്യസ് അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ജി. ജയകുമാർ ഉപഹാരസമർപ്പണം നടത്തി. നേതാക്കളായ കെ.ജി.ഗോപകുമാർ, ഡി.ഗിരീഷ് കുമാരി, ആർ.സുഭാഷ്, സതീഷ്. കെ.ഡാനിയൽ, ജി.ഗിരീഷ് കുമാർ, എം.റിൽജു, സുജാശീതൾ, കെ.ആർ.രാജേഷ്, ഐ.ഷിഹാബുദ്ദീൻ, ജെ.ജെ.സതീഷ്, എ.ആർ.രാജേന്ദ്രൻ, എ.സേവ്യർ, എസ്.ജേക്കബ്, സി.ദേവരാജൻ എന്നിവർ സംസാരിച്ചു.